സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു

തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,440 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്‌ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ കുറഞ്ഞതോടെ സ്വർണ്ണ വിലയിൽ സമ്മർദ്ദം ഉണ്ടായി. ഇന്നലെ പുറത്തിറങ്ങിയ ഫെഡിന്റെ ഒക്ടോബറിലെ യോഗത്തിന്റെ മിനിറ്റ്സ് പ്രകാരം കൂടുതൽ നിരക്ക് കുറയ്ക്കലിന്റെ അപകടസാധ്യതയെക്കുറിച്ച് നയരൂപകർത്താക്കൾ ജാഗ്രത പുലർത്തുന്നുണ്ടെന്ന് സൂചന നൽകി. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചറുകൾ 0.23% കുറഞ്ഞ് 10 ഗ്രാമിന് 1,22,768 രൂപ എന്ന നിലയിലെത്തി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിൻ വില 11430 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9400 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിൻ്റെ വില 7325 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4725 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. വെള്ളിയുടെ വില എന്നാൽ ഇന്ന് 163 രൂപയായി കുറഞ്ഞു.
Previous Post Next Post