വീടിന്റെ മതിൽ ഇടിഞ്ഞുവീണ് അപകടത്തിൽപെട്ടയാളെ രക്ഷപ്പെടുത്തി


കോഴിക്കോട് :- കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണു ഒരാൾ അപകടത്തിൽപെട്ടു. ഫയർഫോഴ്സ് എത്തി ഇയാളെ പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതരസംസ്ഥാന തൊഴിലാളിയാണ് ഇടിഞ്ഞുവീണ മതിലിനിടയിൽ കുടുങ്ങിപ്പോയത്. സംഭവം നടന്നയുടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇയാളെ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് ഫയർഫോഴ്സിനെ അറിയിക്കുകയും ഇയാളെ പുറത്തെടുക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടുതൽ ചികിത്സക്കായി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പണിയുന്നതിനിടെ സമീപത്തെ വീടിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. ചുറ്റുമതിൽ പണിയാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് അപകടത്തിൽ പെട്ടത്. വെള്ളിമാട്‌കുന്ന് നിന്നും വന്ന ഫയർഫോഴ്‌സാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

Previous Post Next Post