പയ്യന്നൂർ :- നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. മാട്ടൂൽ ആറുതെങ്ങ് ബോട്ട് ജെട്ടിക്ക് സമീപത്തെ സാറന്റെ വിടഫൈസലിന്റെ മകൻ ഫയാസ് (18) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.15 ഓടെ എട്ടിക്കുളം മൊട്ടക്കുന്ന് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് അപകടം.
ഗുരുതരമായി പരിക്കേറ്റ ഫയാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാട്ടൂൽ ആർ.സി ചർച്ച് കോളനിക്ക് സമീപത്തെ അബ്ദുൽസലാമിന്റെ മകൻ മുഹമ്മദ് റാഫിയെ (18) ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
