കണ്ണാടിപ്പറമ്പ് :- ട്രെൻഡ് പ്രീ സ്കൂൾ എ സോൺ ഫെസ്റ്റിൽ ദാറുൽ ഹസനത്ത് അൽ ബറാറാ പ്രീ സ്കൂൾ ജേതാക്കന്മാരായി. പെടേനയിൽ വെച്ച് നടന്ന ഫെസ്റ്റിൽ 173 പോയിന്റുമായാണ് ചാമ്പ്യൻഷിപ് പട്ടം കരസ്തമാക്കിയത്. അൽ ഫാത്തിഹ, ഇംഗ്ലീഷ് ഗാനം, ഇംഗ്ലീഷ് കഥ പറയൽ, ക്രായോൺ കളറിങ്, എന്നീ വിഭാഗങ്ങളിൽ ഒന്നാംസ്ഥാനവും ഒപ്പന, കോൽക്കളി, ഫ്ലവർഷോ, മലയാളം ഗാനം എന്നിനങ്ങളിൽ രണ്ടാംസ്ഥാനവും നേടി. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 11 സ്കൂളുകൾ പങ്കെടുത്ത ഫെസ്റ്റിൽ ആണ് ഓവറോൾ പട്ടം കരസ്ഥമാക്കിയത്.
65 കുട്ടികളും ബാറാറാ ട്രെൻഡ് സ്കൂൾ ഹെഡ് രഹ്‌നസ്, ടീച്ചർമാരായ സലീന, ജൂസൈന, ഉനൈസ തുടങ്ങിയ സംഘമാണ് ഫെസ്റ്റിൽ പങ്കെടുത്തത്. വിജയികളെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജി കുട്ടികൾക്ക് മധുര വിതരണം നടത്തി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ, ഹസനത്ത് സി ഇ ഒ ഡോക്ടർ താജുദ്ധീൻ വാഫി, വൈസ് പ്രിൻസിപ്പൽ സുനിത.കെ തുടങ്ങിയവർ അനുമോദനം അർപ്പിച്ചു. ജനുവരിയിൽ കോഴിക്കോട് വെച്ച് നടക്കുന്ന സ്റ്റേറ്റ് ഫെസ്റ്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഹസനത്ത് ട്രെൻഡ് പ്രീ സ്കൂൾ കുട്ടികൾ.
