കമ്പിൽ :- കമ്പിൽ ടൗണിൽ 4 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാത്രി 7.30 ഓടെയാണ് നാലോളം പേർക്ക് കടിയേറ്റത്.
കമ്പിലിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുകയാണ്. മുൻപും നിരവധി പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഭീഷണിയായി തുടരുന്ന തെരുവ് നായ വിഷയത്തിൽ അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
