പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി ; മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു


കൊല്ലം :- കൊല്ലത്ത് ടിയർ ഗ്യാസ് ഷെൽ പൊട്ടി പോലീസുകാർക്ക് പരിക്ക്. രണ്ട് വനിതാ പോലീസുകാർക്കും എഎസ്ഐയ്ക്കും ആണ് പരിക്കേറ്റത്. പരിശീലനത്തിനിടെയാണ് ടിയർ ഗ്യാസ് ഷെൽ പൊട്ടിയത്. കരുനാഗപ്പള്ളിയിലാണ് സംഭവം. 

ചവറ സ്റ്റേഷനിലെ പോലീസുകാരായ കീർത്തന, ആര്യ എന്നിവർക്കും തെക്കുംഭാഗം ‌സ്റ്റേഷനിലെ എഎസ്ഐ ഹരിലാലിനുമാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post