ശബരിമലയിൽ വൻ തിരക്ക് ; പമ്പയിലെ സ്പോട്ട് ബുക്കിങ്‌ നിർത്തി


ശബരിമല :- ശബരിമലയിൽ തിരക്ക് വർധിച്ചതിനാൽ പമ്പ മുതൽ നിയന്ത്രണം ഏർപ്പെടുത്തി. പമ്പയിലെ സ്പോട്ട് ബുക്കിങ് നിർത്തി. ബുക്കിങ് കിട്ടാതെ ആയിരങ്ങൾ നിലയ്ക്കൽ കുടുങ്ങി. പുലർച്ചെ 3ന് നട തുറന്നപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെ ഉണ്ടായിരുന്നു. തുടർന്നു തീർഥാടകരെ പമ്പയിൽ തടഞ്ഞു. 2 മണിക്കൂർ വരെ പമ്പാ മണപ്പുറത്ത് കാത്തു നിർത്തിയ ശേഷമാണ് സന്നിധാ നത്തേക്കു പോകാൻ അനുവദിച്ച ത്. 

തടഞ്ഞു നിർത്തുമ്പോൾ ലഘുഭക്ഷണവും വെള്ളവും നൽകുമെന്നു നേരത്തെ അറിയിച്ചിരുന്നെങ്കിലും അതിനുള്ള സംവിധാനം ഇല്ല. ശുദ്ധജലം കിട്ടാത്തതു തീർഥാടകരെ ബുദ്ധിമുട്ടിലാക്കി. മരക്കൂട്ടത്തുനിന്നു പതിനെട്ടാംപടി വരെ എത്താൻ കുറഞ്ഞത് 6 മണിക്കൂർ വേണം. ക്യൂവിൽ നിന്നു പുറത്തിറങ്ങി നേരെ പതിനെട്ടാംപടിക്കു സമീപത്തേക്കു പോകാൻ ആരെയും അനുവദിക്കില്ല. തിങ്കളാഴ്‌ച ഒരു ലക്ഷത്തിനു മുകളിൽ പേർ ദർശനം നടത്തിയതായാണ് കണക്ക്. നിലവിൽ നിലയ്ക്കൽ മാത്രമാണ് സ്പോട്ട് ബുക്കിങ് സൗകര്യം ഉള്ളത്.

Previous Post Next Post