ശബരിമലയിൽ ഭക്തർക്കുള്ള അന്നദാനത്തിന് ഇനി സദ്യ നൽകും


തിരുവനന്തപുരം :- ശബരിമലയിൽ ഭക്തർക്കുള്ള അന്നദാനത്തിൽ ഉച്ചയ്ക്ക് പുലാവിനും സാമ്പാറിനും പകരം പായസവും പപ്പടവും അച്ചാറും അടങ്ങുന്ന സദ്യ നൽകുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. പന്തളത്തെ അന്നദാനത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായി. 

ശബരിമല വികസനം വേഗത്തിലാക്കാൻ ഡിസംബർ 18ന് ബോർഡും മാസ്റ്റ‌ർ പ്ലാൻ കമ്മിറ്റിയും ചർച്ച നടത്തും. 26ന് മാസ്‌റ്റർ പ്ലാൻ ഹൈ പവർ കമ്മിറ്റിയും ചേരും. അടുത്ത മണ്ഡല മകരവിളക്കു തീർഥാടനം സുഗമമാക്കാൻ ഫെബ്രുവരി ഒന്നിന് തയാറെടുപ്പു തുടങ്ങും. ഇപ്പോൾ തീർഥാടകരുടെ വരവ് നിയന്ത്രണ വിധേയമാണെന്നും ക്രമീകരണം ഫലം കണ്ടെന്നും ജയകുമാർ പറഞ്ഞു.

Previous Post Next Post