തടവുകാരനെ പിതാവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുപ്പിച്ചില്ല ; ജയിൽ അധികൃതരുടെ നടപടിയിൽ തെറ്റില്ലെന്ന്


കണ്ണൂർ :- പിതാവിന്റെ മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കാൻ തടവുകാരന് അനുമതി നൽകിയില്ലെന്ന പരാതിയിൽ ജയിൽ അധികൃതരുടെ നടപടി നിയമാനുസൃതമാണെന്നു മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. തടവുകാരന് അകമ്പടി സന്ദർശനം അനുവദിക്കേണ്ടതില്ലെന്നു തീരുമാനിച്ചത് പോലീസ് റിപ്പോർട്ട് പ്രതികൂലമായതിനാലാണെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് കമ്മിഷനെ അറിയിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ ഷിബു നൽകിയ പരാതിയിലാണ് നടപടി. 2024 ഓഗസ്‌റ്റ് 4 ന് ആണ് പരാതിക്കാരൻ്റെ പിതാവ് മരിച്ചത്. മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് 5ന് അപേക്ഷ നൽകി. തുമ്പ പൊലീസിൽനിന്നു ലഭിച്ച റിപ്പോർട്ട് പ്രകാരം അകമ്പടി സന്ദർശനം അനുവദിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം.

Previous Post Next Post