കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ വിജയാഘോഷം സംഘടിപ്പിച്ചു



പാപ്പിനിശ്ശേരി :- ഉപജില്ലാ അറബിക് കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻമാരായി കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ കലോത്സവത്തിലെ ജനറൽ വിഭാഗം മത്സരങ്ങളിലും വിജയം നേടി കണ്ണാടിപ്പറമ്പ് എൽ.പി നാറാത്ത് പഞ്ചായത്തിലെ എൺപതിൽ താഴെ മാത്രം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്നാണ് ഓവറോൾ ചാമ്പ്യൻഷിപ്പും നേട്ടം. കൂടാതെ മത്സരിച്ച എല്ലാം കലാപ്രകടനങ്ങളിലും ഗ്രേഡും കരസ്ഥമാക്കി.

എൽ.പി അറബിക്ക് കലോത്സവത്തിൽ 9 ഇനങ്ങളിൽ 9 എ ഗ്രേഡ് കരസ്ഥമാക്കി. വിഭാഗത്തിൽ 45 പോയിന്റോടെ ഓവർ ഓൾ ചാമ്പ്യൻമാരായി ഒന്നാംസ്ഥാനവും നേടി എൽ.പി ജനറൽ വിഭാഗത്തിൽ 59 പോയിന്റോടെ അഞ്ചാം സ്ഥാനവും നേടി. അറബിക്ക് വിഭാഗത്തിൽ 9 മത്സര ഇനങ്ങളിൽ 9 കുട്ടികളെ മത്സരിപ്പിച്ചും ജനറൽ വിഭാഗത്തിൽ 11 മത്സര ഇനങ്ങളിൽ 13 കുട്ടികൾ മത്സരിച്ചു.

എൽ.പി ജനറൽ വിഭാഗത്തിൽ തൃഷാൽ ഹരി  ചിത്രരചനയിൽ ഒന്നാംസ്ഥാനവും A ഗ്രേഡും, ആൻമിയ ഉണ്ണി നാടോടി നൃത്തം മൂന്നാംസ്ഥാനവും എ ഗ്രേഡും, ജലഛായത്തിൽ ആദിദേവ് രണ്ടാംസ്ഥാനവും എ ഗ്രേഡും നേടി. എൽ.പി അറബിക്ക് കലോത്സവത്തിൽ ഫാത്തിമത്ത് റാനിയ അറബിക് പദനിർമ്മാണവും, ഫാത്തിമ ഷെറിന്റെ അറബിഗാനവും ഖദീജ കെ.പി ഖുറാൻ പരാണവും അറബിക്ക് കൈയ്യെഴുത്തും ക്വിസ്സും റൈഹാന കഥ പറയൽ, ആക്ക്ഷൻ സോംഗ്, അംനയുടെ അറബിക്ക് പദ്യം ചൊല്ലൽ എന്നിവയിലും വിജയം നേടി.

ഓവർ ഓൾ ട്രോഫി പ്രധാന അധ്യാപിക രമ്യാ രാജൻ, പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്പുറം, അറബിക്ക് അധ്യാപിക നസീമ കെ.വി, നിഷ, ജിഷ്ണു മാസ്റ്റർ, അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് അഴീക്കോട് എം.എൽ.എ കെ.വി സുമേഷിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി. മത്സര ഇനങ്ങൾ മുഴുവൻ ഒരിക്കൽ കൂടി അവതരിപ്പിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും കാണാൻ അവസരം നൽകിയും കലോത്സവ വിജയികളെ അനുമോദിക്കാനുമുളള തയ്യാറെടുപ്പിലാണ് സ്കൂൾ പി.ടി.എ & സ്റ്റാഫ്.


Previous Post Next Post