പുതിയതെരു :- എ സി ജിംനേഷ്യം, ഗ്ലാസ് പാർട്ടീഷൻ ചെയ്ത ഗാലറി, പവലിയൻ എന്നിങ്ങനെ മികച്ച സൗകര്യങ്ങളുമായി ചിറക്കൽ മന്ന സ്റ്റേഡിയം ഹൈടെക് ആക്കുന്നു. നിർമ്മാണ പ്രവൃത്തി കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി അധ്യക്ഷയായി. എംഎൽഎ ഫണ്ടിൽനിന്ന് 2.17 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്.
സ്റ്റേഡിയത്തിന്റെ പ്രധാന സവിശേഷത ഇതിൽ സ്ഥാപിക്കുന്ന എയർ കണ്ടീഷണർ ജിം ആണ്. അത്യാധുനിക വ്യായാമ ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജിം പ്രദേശത്തെ ആളുകൾക്ക് ഏറെ പ്രയോജനപ്പെടും. നിലവിലുള്ള ഗ്രൗണ്ട് നവീകരിച്ച് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കാൻ പാകത്തിലുള്ള മഡ് ഗ്രൗണ്ട് ആക്കി മാറ്റും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചർ, ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിൽ കുമാർ വാർഡ് അംഗങ്ങളായ കെ.വി സിന്ധു, പി.വി സീമ, കെ.കെ നാരായണൻ, എടക്കാടൻ രവീന്ദ്രൻ, ജോഹർ, സനൽ എന്നിവർ സംസാരിച്ചു.
