ഈശാനമംഗലം ക്ഷേത്ര കവാടത്തിന് സമീപം മിനി ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിന് സുധാകരൻ MPയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കാനുള്ള നടപടികൾക്ക് തുടക്കമായി



ചേലേരി :-കണ്ണൂർ എം പി ശ്രീ കെ സുധാകരന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ ഈശാനമംഗലം ക്ഷേത്ര കവാടത്തിന് സമീപം ( ദാലിൽ പള്ളിറോഡ് കൊളച്ചേരിമുക്ക് ചേലേരി മുക്ക് റോഡിന് സമീപം)മിനി ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിന് 2023-24 വർഷത്തെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുംതുക ചെലവഴിച്ച് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി കണ്ണൂർ ജില്ലാ കലക്ടറോട് നടപടി കൈക്കൊള്ളാൻ ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകി.

ഇതിന് ഏറ്റവും പെട്ടെന്ന് തന്നെ തീരുമാനം ഉണ്ടാകണമെന്ന് എംപി ഓഫീസ് കലക്ടറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.



Previous Post Next Post