കമ്പിൽ:- വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് നവീകരിച്ച കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കാനുള്ള എയർപോർട്ട് ചെയർ നൽകി. പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് മെഡിക്കൽ ഓഫീസർ ഡോക്ടർ ടി പി ഹേമയ്ക്കാണ് കൈമാറിയത്. ജനറൽ സെക്രട്ടറി ഇ പി ബാലകൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗം കെ.കെമുസ്തഫ. ജോയിൻ്റ് സെക്രട്ടറി പി വി മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
