നാറാത്ത് :- പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. അൻപതോളം വിദ്യാർഥിനികൾ അണിനിരന്ന ഘോഷയാത്രയിൽ കൊണ്ടുള്ള മെഗാ ഒപ്പന, കോൽക്കളി, ദഫ്, അറബിക് ഡാൻസ് മറ്റു നൃത്താവിഷ്കാരങ്ങൾ എന്നിവ അരങ്ങേറി.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറ, ബ്ലോക്ക്‌പഞ്ചായത്ത് മെമ്പർ ഷമീമ, വാർഡ് മെമ്പർ കെ.പി അബ്ദുൽ സലാം, മാനേജർ അമീർ ദാരിമി, ആദം ഹാജി, സലാം എം.അബ്ദുറസാഖ്, പി.ടി.എ പ്രസിഡന്റ് എം.അൻവർ, മദർ പി ടി എ പ്രസിഡണ്ട് നാജിയ പി പി , ഹെഡ്മിസ്ട്രസ് ഇ.പി ഗീത, കെ.സന്ധ്യ, അസീസ് ഹാജി, എം.മമ്മു, എം.എ കെ.എസ് അബൂബക്കർ, വി.ടി മൻസൂർ , റാസിഖ് എംതുടങ്ങിയവർ നേതൃത്വം നൽകി. പൂർവ അധ്യാപകർ, പൂർവ വിദ്യാർഥികൾ, പൗരപ്രമുഖർ, നാട്ടുകാർ ജാഥയിൽ അണിനിരന്നു.
