പാലോട് പടക്കനിർമ്മാണശാലയ്ക്ക് തീ പിടിച്ച് തൊഴിലാളികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


തിരുവനന്തപുരം :- പാലോട് പടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ച് അപകടം. നിർമ്മാണശാലയിലെ തൊഴിലാളികളായ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷീബയുടെ നില ഗുരുതരമാണ്. രാവിലെ 9.30 ഓടെയായിരുന്നു അപകടം. 

പേരയം താളിക്കുന്നിൽ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന ആൻ ഫയർ വർക്സിൻ്റെ പടക്ക നിർമ്മാണ യൂണിറ്റിനാണ് തീപിടിച്ചത്. ഓലപടക്കത്തിന് തിരി കെട്ടി കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാലോട് സ്വദേശി അജികുമാറിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ യൂണിറ്റിന് 25 മീറ്റർ മാറിയാണ് സംഭരണകേന്ദ്രവുമുള്ളത്.

Previous Post Next Post