പാടിക്കുന്ന് ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം ; ചുമർ തുരന്ന് 21 കുപ്പി മദ്യം കവർന്നു


പാടിക്കുന്ന് :- പാടിക്കുന്ന് ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. ചുമർ തുരന്ന് 21 കുപ്പി മദ്യം മോഷ്ടാവ് കവർന്നു. പാടിക്കുന്നിൽ പ്രവർത്തിക്കുന്ന കേരള ബിവറേജസിന്റെ കീഴിലുള്ള ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്.

ചുമർ തുരന്ന മോഷ്ടാവ് 7140 രൂപ വിലവരുന്ന ഹണീബി മദ്യത്തിന്റെ 375 മില്ലിയുടെ 21 കുപ്പികളാണ് കഴിഞ്ഞ ദിവസം കവർന്നത്. തുടർന്ന് ഔട്ട്ലറ്റ്ലെറ്റ് ജീവനക്കാരൻ മയ്യിൽ പൊയൂരിലെ സി.സുനിൽ കുമാർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post