പരിയാരം :- പരിയാരം മെഡിക്കൽ കോളേജ് ഒപി വാർഡിലേക്ക് പശുക്കൾ പാഞ്ഞുകയറി. സുരക്ഷാജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ പശുക്കളെ വാർഡിൽ നിന്നും പുറത്തേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ആണ് മെഡിക്കൽ കോളജ് ആശുപത്രിയുടെ പിറകുവശത്തുനിന്നു കയറുകൾ പൊട്ടിച്ച് രണ്ടു പശുക്കൾ ഒപി വാർഡിലെ വരാന്തയിലേക്കു പാഞ്ഞുകയറിയത്. ഈ സമയം ഒപിയിൽ ഒട്ടേറെ പേർ പരിശോധനയ്ക്കായി എത്തിയിരുന്നു.
