ന്യൂഡൽഹി :- തുടർച്ചയായ രണ്ടാം പാദത്തിലും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മൂന്നാമത്. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്കിൽ മുൻ പാദത്തെക്കാൾ നേരിയ കുറവുണ്ട്; ഏപ്രിൽ-ജൂൺ കാലയളവിൽ 8.1%, ജൂലൈ- സെപ്റ്റംബറിൽ 8% വും ആയിരുന്നു.
രാജ്യമാകെയുള്ള തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമാണ്. മുൻ പാദത്തിൽ ഇത് 5.4 ശതമാനമായിരുന്നു. ഉത്തരാഖണ്ഡ് (8.9%), ആന്ധ്രപ്രദേശ് (8.2%) എന്നിവയാണ് കേരളത്തിനു മുന്നിലുള്ള സംസ്ഥാനങ്ങൾ. തമിഴ്‌നാട്ടിൽ 5.7%, കർണാടകയിൽ 2.8% എന്നിങ്ങനെയാണു നിരക്ക്. സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ കേരളം രണ്ടാമതാണ് (9.4%); ആന്ധ്രയാണ് ഒന്നാമത് (10.1%).
