ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടനം ; 10 ദിവസം കൊണ്ട് വെർച്വൽ ക്യൂ ബുക്കിങ് 18 ലക്ഷം കടന്നു


പത്തനംതിട്ട :- ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് 10 ദിവസംകൊണ്ട് 18 ലക്ഷം കടന്നു. നവംബർ 28 വരെയുള്ള തീയ്യതികളിലെ ബുക്കിങ് പൂർത്തിയായി. നവംബർ 16 ന് വൈകുന്നേരം 5 മണിക്കാണ് നടതുറക്കുക. ഇത്തവണ വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം താത്പര്യമുള്ളവർക്ക് അഞ്ചുരൂപ വീതം നൽകാനാവുന്ന സഹായനിധിയിലേക്ക് ഇതുവരെ 35 ലക്ഷം രൂപ ലഭിച്ചതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

മരിക്കുന്നവരുടെ ആശ്രിതർക്ക് മൂന്നുലക്ഷം രൂപയാണ് സഹായനിധിയിലൂടെ നൽകുന്നത്. ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും മരിക്കുന്ന തീർഥാടകരുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള സഹായധനവും ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിനകത്ത് മൃതദേഹം എത്തിക്കാൻ 30,000 രൂപയും കേരളത്തിന് വെളിയിൽ ഒരു ലക്ഷം രൂപ വരെയുമാണ് നൽകുക. നിലയ്ക്കലിൽ പാർക്കിങ് സൗകര്യം 8000-ത്തിൽ നിന്ന് 10,000-ത്തിലേക്ക് മാറും. പാർക്കിങ് ക്രമീകരണത്തിന് പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തി. ഇവിടെ ഡ്രൈവർമാർക്കുള്ള വിശ്രമമുറികളും ഉണ്ട്.

Previous Post Next Post