തിരുവനന്തപുരം :- തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ ഭരണസമിതി വരും. ടികെ ദേവകുമാർ പ്രസിഡന്റായേക്കും. ഇതുസംബന്ധിച്ച നിർണായക തീരുമാനം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലുണ്ടാകും. വിളപ്പിൽ രാധാകൃഷ്‌ണൻ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സിപിഐയുടെ പ്രതിനിധിയാകും.
ഹരിപ്പാട് മുൻ എംഎൽഎ ആയ ടി.കെ ദേവകുമാർ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ ധാരണ. ഈ സാഹചര്യത്തിൽ നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അടക്കമുള്ള ബോർഡ് അംഗങ്ങൾ ഒഴിയേണ്ടിവരും.
