തദ്ദേശ തെരഞ്ഞെടുപ്പ് ; വിദ്വേഷ പ്രചാരണം വേണ്ട, സാമൂഹിക മാധ്യമങ്ങളിൽ പോലീസ് നിരീക്ഷണം കർശനമാക്കും


കണ്ണൂർ :- തദ്ദേശ തെരഞ്ഞെടുപ്പിൽ സാമൂഹിക മാധ്യമങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തമ്മിലുള്ള പോര് പോലീസ് നിരീക്ഷിക്കും. അതിനായി എല്ലാ പോലീസ് സ്റ്റേഷനിലും സോഷ്യൽ മീഡിയ പട്രോളിങ് വിങ് രൂപവത്കരിച്ചു. സാമൂഹിക മാധ്യമങ്ങളിൽ രാഷ്ട്രീയമായും മതപരമായുമുള്ള വിദ്വേഷ പ്രചാരണം നടത്തിയാൽ ഉടൻ കേസെടുക്കും. ഡിഐജിമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ല്വാഡ് രൂപവത്കരിച്ചു. വാട്സാപ്പ്, ഫെയ്‌സ്‌ ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവയിലെ പോസ്റ്റുകൾക്കാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ കൂടിവരുന്നസാഹചര്യത്തിലാണ് പോലീസിന്റെ നീക്കം.

ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പേരിൽ ഇരുവിഭാഗങ്ങൾക്കിടയിൽ ഭിന്നത വളർത്തുക, മതവികാരങ്ങൾ വ്രണപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്യുക. പ്രതിദിനം ആയിരത്തിലേറെ പ്രകോപനപരമായ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് & അനാലിസിസ് യൂണിറ്റ് പറയുന്നു. കേസെടുക്കുന്നതിന് പുറമെ പോലീസ് ഇടപെട്ട് വിവാദ പോസ്റ്റുകൾ നീക്കുന്നുമുണ്ട്. മിക്കവാറും കേസുകൽ പോസ്റ്റ് ചെയ്തവരോടു തന്നെ നീക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

Previous Post Next Post