നവപുരം മതാതീത ദേവാലയത്തിൽ ഗുരു - ഗാന്ധി സമാഗമശില്പം അനാച്ഛാദനം ചെയ്തു


ചെറുപുഴ :- ഗുരു-ഗാന്ധി സമാഗമത്തിന്റ നൂറാം വാർഷികത്തിന്റെ ഭാഗമായി പ്രാപ്പോയിൽ കക്കോട് നവപുരം മതാതീത ദേവാലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗുരു - ഗാന്ധി സമാഗമത്തിന്റെ ചുവർ ശില്പം അനാച്ഛാദനം ചെയ്തു. അന്താരാഷ്ട്ര ശ്രീനാരായണ പഠന കേന്ദ്രം മുൻ ഡയരക്ടറും ശ്രീനാരായണ സർവ്വകലാശാല സെനറ്റംഗവുമായ ഡോ.ബി സുഗീത തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും ചേർന്നാണ് ശില്പം അനാച്ഛാദനം ചെയ്തത്.

നവപുരം മതാതീത ദേവാലയം സ്ഥാപകൻ പ്രാപ്പൊയിൽ നാരായണൻ അനാച്ഛാദന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു . ഡോ. ബി സുഗീത ശ്രീനാരായണ ദർശനത്തിന്റെ അകം പൊരുൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യോഗത്തിൽ അജിത് കൂവോട്, അരുൺ പ്രാപ്പൊയിൽ, ആനന്ദകൃഷ്ണൻ എടച്ചേരി,ദീപ പിലാത്തറ, ശോഭന കണ്ണൂർ, ഷിനോജ് കെ ആചാരി, ലിജു ജേക്കബ്, മനോഹരൻ വേങ്ങര,രാധാകൃഷ്ണൻ കാനായി, പ്രകാശൻ പുത്തൂർ, ജിജു ഒറപ്പടി, മധു നമ്പ്യാർ മാതമംഗലം, ശ്രീലത മധു പയ്യന്നൂർ, രാജാമണി കുഞ്ഞിമംഗലം തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post