ഇന്ത്യയുടെ യുദ്ധവിമാനം 'തേജസ്' തകർന്നുവീണു ; അപകടം ദുബായ് എയർ ഷോയ്ക്കിടെ


ദുബായ് :- ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായിൽ തകർന്നുവീണു. ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യൻ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് ദുബായ് എയർ ഷോ നിർത്തിവെച്ചു. ഹിന്ദുസ്ഥാൻ ഡെവലപ്പ്മെന്റ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയത്.




Previous Post Next Post