ചേലേരി :- വാദി രിഫാഈ എഡ്യുക്കേണൽ സെന്റർ രിഫാഈ ഗ്രാന്റ് ജൽസ യോടനുബന്ധിച്ച് രിഫാഈ ദഫ് റാതീബ് ഇഹ് വാൻ സംഗമവും അബ്ദു റസാഖ് മാസ്റ്റർ അനുസ്മരണവും സംഘടിപ്പിച്ചു.
റാതീബ് ഇഹ് വാൻ അബ്ദു റസാഖ് അബ്ദുൽ ജലീൽ അനുസ്മരണവും ചേലേരി റഫാസ് മഹലിൽ സംഘടിപ്പിച്ച പരിപാടി ഉസ്താദ് കോയ ഉസ്താദ് കോയ കാപ്പാട് വിഷയ അവതരണം നടത്തി. ഖൽഫ അബ്ദുറഷീദ് ദാരിമി, ഖൽഫ കെ.വി യൂസഫ്, രിഫാഈ റാത്തീബ് കോഡിനേറ്റർമാറായ യു.കെ അശ്റഫ് ദാലിൽ അശറഫ് ചേലേരി എന്നിവർ സംസാരിച്ചു.
അബ്ദുല്ല സഖാഫി മഞ്ചേരി, പിടി അഷ്റഫ് സഖാഫി, പി മുസ്തഫ സഖാഫി, നിയാസ് കാന്തപുരം, ശംസുദ്ധീൻ ഹിഷാമി, അഹമദ് സഖാഫി, നസീർ സഅദി, സലാം മുസ്ലിയാർ പാട്ടയം, അബ്ദുൽ റഷീദ് പെരുവങ്ങൂർ, എൽ അർഷാദ്, എന്നിവർ പങ്കെടുത്തു.
