ഒളിമ്പ്യൻ മാനുവൽ ഫെഡറിക്സ് അനുസ്മരണം സംഘടിപ്പിച്ചു


കണ്ണൂർ :- അന്തരിച്ച ഹോക്കി ഇതിഹാസം ഒളിമ്പ്യൻ മാനുവൽ ഫെഡറിക്സ് അനുസ്മരണം സംഘടിപ്പിച്ചു. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന് മുൻവശം പ്രത്യേകം സജ്ജീകരിച്ച വേദിയിൽ കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടന്നു. 

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ഡോ. പി.പി ബിനിഷ് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് ഡോ. പി.കെ ജഗന്നാഥൻ സിക്രട്ടറി ബാബു പണ്ണേരി, ഹോക്കി അസോസിയേഷൻ സിക്രട്ടറി കെ.വി ഗോകുൽദാസ്, ജില്ലാ സ്പോർട്സ് കൗൺസിൽ മുൻ വൈസ് പ്രസിഡൻ്റ് എം.കെ നാസർ, കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. ജോസഫ് തോമസ് വിവിധ കായിക അസോസിയേഷൻ ഭാരവാഹികൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ കായിക താരങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



Previous Post Next Post