കണ്ണൂർ: മലബാർ ദേവസ്വം ജീവനക്കാർക്ക് മാസം കൃത്യമായി ശമ്പളം നൽകുക, ശമ്പള കുടിശ്ശിക പൂർണമായി നൽകുക, ക്ഷേത്ര വികസനത്തിനും പുരോഗതിക്കും മലബാർ ദേവസ്വം സമയ നിയമ പരിഷ്കരണം നടപ്പിലാക്കുക, ക്ഷേമനിധി പരിഷ്കരണം നടപ്പിലാക്കുക, എക്സിക്യൂട്ടീവ് ഓഫിസർമാരുടെ ശമ്പളം പരിഷ്കരിക്കുക, കോടതി അംഗീകരിച്ച ഗ്രാറ്റുവിറ്റി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സിഐടിയു അവകാശ സമരം നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ. രവീന്ദ്രന്റെ അധ്യക്ഷതയിൽ സി ഐ ടി യു ജില്ലാ ട്രഷറർ അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി സി. വി. ദാമോദരൻ സ്വാഗതം പറഞ്ഞു. കാടൻ ബാലകൃഷ്ണൻ, സുനിത ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ജീവനക്കാരുടെ വിവിധ പ്രശ്നങൾ ഉന്നയിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിക്ക് നൽകാനുള്ള നിവേദനത്തിന്റെ ഭാഗമായി ജീവനക്കാരിൽ നിന്നുള്ള ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം മാടായി കാവ് ജീവനക്കാരനായ സഹജൻ പണിക്കർ നിർവഹിച്ചു.
