മയ്യിൽ:- എട്ടേയാറിലെ ഡോൾഫിൻ റസ്റ്റോറന്റിൽ ഇന്ന് രാവിലെ ഉണ്ടായ ആക്രമത്തിൽ അരമാല, പാത്രങ്ങൾ, മേശ, ഗ്ലാസുകൾ, പുറത്ത് നിർത്തിയിട്ട കാർ തുടങ്ങിയവ തകർത്തു.യാതൊരു പ്രകോപനവുമില്ലാതെ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അക്രമിക്ക് ശിക്ഷ ഉറപ്പാക്കണമെന്നും സ്ഥലം സന്ദർശിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് ഭാരവാഹികളായ കെ പി അബ്ദുൾ ഗഫൂർ, രാജീവ് മാണിക്കോത്ത് എന്നിവർ ആവശ്യപ്പെട്ടു.
