നാറാത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ ഹാപ്പി കേരളം രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമായി


കണ്ണൂർ :- കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ നേതൃത്വത്തിൽ ഹാപ്പി കേരളം പദ്ധതിയുടെ രണ്ടാംഘട്ട 'ഇടം' പ്രവർത്തനം നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ  ഓണപ്പറമ്പ് മൂന്നാംവാർഡിൽ സംഘടിപ്പിച്ചു. CDS ചെയർപേഴ്സൺ കെ.ഷീജയുടെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം.വി ജയൻ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡണ്ട് കെ.ശ്യാമള , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ.വി, വാർഡ് മെമ്പർമാരായ എ.ശരത്, വി.വി ഷാജി, സി.എച്ച് സജീവൻ, CDS ഭരണ സമിതി അംഗങ്ങൾ, കമ്മ്യൂണിറ്റി കൗൺസിലർ സുമതി.കെ, CDS അക്കൗണ്ടൻ്റ് രേഷ്മ.പി, സ്നേഹിതാ സ്റ്റാഫ് ബിബിത എന്നിവർ പങ്കെടുത്തു. മെമ്പർ സെക്രട്ടറി എൻ.കെ പ്രകാശൻ സ്വാഗതം പറഞ്ഞു. എൺപതോളം പേർ പരിപാടിയിൽ പങ്കെടുത്തു.

കേരളത്തിലെ ജനങ്ങളുടെ സന്തോഷ നിലവാരം ഉയർത്തുകയും കേരളത്തിലെ ഓരോ കുടുംബത്തിൻ്റെയും അഭിവൃദ്ധിയും സമൃദ്ധിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സംസ്ഥാന സർക്കാർ, കുടുംബശ്രീ മിഷൻ എഫ് എൻ എച് ഡബ്ല്യൂ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഹാപ്പി കേരളം. മാനസീകാരോഗ്യം, പോഷകാഹാരം എന്നി വിഷയങ്ങളെ അധികരിച്ചുള്ള ചർച്ചകളാണ് ഇടത്തിൽ പ്രധാനമായും നടന്നത്. മെച്ചപ്പെട്ട കുടുംബ സാഹചര്യങ്ങളും സാമൂഹിക സാഹചര്യങ്ങളും ഉയർത്താൻ മാനസികാരോഗ്യം പോഷകാരോഗ്യം എന്നിവ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്നത് പൊതു സമൂഹത്തിലേക്ക് എത്തിക്കുവാൻ ഇത്തരം പരിപാടികൾക്ക് സാധിക്കുന്നുണ്ട്.

ഫിൻലാൻഡ് മാതൃകയിൽ സന്തോഷസൂചികയിൽ കേരളത്തെ ഉയർത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായി ജില്ലയിലെ 12 മോഡൽ സി.ഡി.എസ് കേന്ദ്രീകരിച്ചാണ് പദ്ധതി പ്രവർത്തനം നടക്കുന്നത്. വ്യക്തിയും കുടുംബവും സമൂഹവും സന്തോഷകരമായി ജീവിതം നയിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംസ്ഥാന മിഷൻ നടപ്പിലാക്കുന്ന തനത് പ്രവർത്തനമാണ് ഹാപ്പി കേരളം.പരിശീലനം ലഭിച്ച സിഡിഎസ് ആർപി മാരാണ് തലത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നത്.


 


Previous Post Next Post