KSSPA സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കുന്നതിനായി നടീൽ ഉത്സവം സംഘടിപ്പിച്ചു


മയ്യിൽ :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ 41-ാം സംസ്ഥാന സമ്മേളനം 2026 ജനുവരി 19, 20, 21 തീയ്യതികളിൽ കണ്ണൂരിൽ വെച്ച് നടത്തുന്നതിൻ്റെ ഭാഗമായി, സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിനായി നടീൽ ഉത്സവം നടത്തി. മയ്യിൽ, ഒറപ്പടി വയലിൽ നടന്ന നടീൽ ഉത്സവം ഡി സി സി പ്രസിഡൻ്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ എസ് എസ് പി എ ജില്ലാ പ്രസിഡൻ്റ് കെ മോഹനൻ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന പ്രസിഡൻ്റ് ശ്രീ എം പി വേലായുധൻ മയ്യിൽ പഞ്ചായത്തിലെ മികച്ച കർഷക അവാർഡ് ജേതാക്കളായ കെ.വി സുധാകരൻ, എ.പി കഞ്ഞിരാമൻ എന്നിവരെ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.വി ഗംഗാധരൻ, സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണൻ , സെക്രട്ടറിയേറ്റ് അംഗങ്ങളായ എ കെ സുധാകരൻ, കെ സി രാജൻ മാസ്റ്റർ, വി വി ഉപേന്ദ്രൻ മാസ്റ്റർ,കെ വി ഭാസ്കരൻ, ജില്ലാ സെക്രട്ടറി പി സുഖദേവൻ മാസ്റ്റർ, ഡോ: വി എൻ രമണി, പി ലക്ഷ്മിടീച്ചർ എന്നിവർ നേതൃത്വം നൽകി. ഭക്ഷണ കമ്മിറ്റി കൺവീനർ കൊയ്യോടൻ രവീന്ദ്രൻ ചടങ്ങിന് സ്വാഗതവും, വൈസ് പ്രസിഡൻ്റ് സി ശ്രീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post