ചട്ടുകപ്പാറ :- അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിൽ കേരള സർക്കാറിന് അഭിവാദ്യമർപ്പിച്ച് കൊണ്ട് LDF കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മാണിയൂർ സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവത്തലമൊട്ട കേന്ദ്രീകരിച്ച് ചട്ടുകപ്പാറയിലേക്ക് ആഹ്ലാദ പ്രകടനം നടത്തി.
സമാപന പരിപാടി CPI(M) മയ്യിൽ ഏരിയ കമ്മറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ.പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ സംസാരിച്ചു. വാർഡ് സെക്രട്ടറി കെ.വി പ്രതീഷ് സ്വാഗതം പറഞ്ഞു.





