മലപ്പട്ടം:-തദ്ദേശ തിരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ മലപ്പട്ടം ഗ്രാമ പഞ്ചായത്തിൽ രണ്ടിടത്ത് എൽഡിഎഫിന് എതിരില്ലാ ജയം.പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ വെള്ളിയാഴ്‌ച വൈകീട്ട് മൂന്ന് വരെ ഇവിടെ മറ്റാരും പത്രിക നൽകിയില്ല. പത്രിക പിൻവലിക്കുന്ന സമയം കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും.
അടുവാപ്പുറം നോർത്തിൽ ഐ വി ഒതേനൻ, അടുവാപ്പുറം സൗത്തിൽ സി കെ ശ്രേയ എന്നിവർക്കാണ് എതിരാളികൾ ഇല്ലാത്തത്.ഒതേനൻ പികെഎസ് ഏരിയ കമ്മിറ്റി അംഗവും സിപിഐഎം ചൂളിയാട് ലോക്കൽ കമ്മിറ്റി അംഗവുമാണ്.സി കെ ശ്രേയ ഡിവൈഎഫ്‌ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി അംഗമാണ്
