ന്യൂഡൽഹി :- ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് ആംഗ്യഭാഷാ പതിപ്പുകളുണ്ടെന്ന് ഉറപ്പാക്കാൻ എൻസിഇആർടിക്ക് ചീഫ് കമ്മിഷണർ ഫോർ പഴ്സൻസ് വിത്ത് ഡിസെബി ലിറ്റീസ് (സിസിപിഡി) കോടതി നിർദേശം നൽകി.
ഇന്ത്യൻ ആംഗ്യഭാഷാ ഗവേഷണ പരിശീലന കേന്ദ്രം, നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്, സിബിഎസ്‌ഇ എന്നിവ ചേർന്നു 3 മാസത്തിനുള്ളിൽ നടപടി എടുക്കാനാണു നിർദേശം. ആംഗ്യഭാഷയിലെ പാഠപുസ്‌തകങ്ങളുടെ ക്ഷാമം ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സ്‌കൂളുകളിൽ നിന്ന് അകറ്റുന്നുവെന്ന കണ്ടെത്തലിലാണ് ഇടപെടൽ.
