ന്യൂഡൽഹി :- ഇന്ത്യയിലെ പകുതിയോളം കുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, പോഷകാഹാരം, ശുദ്ധജലം, ശുചിത്വം എന്നിങ്ങനെ അടിസ്‌ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതായി യുനിസെഫ്.
20 കോടിയോളം കുട്ടികൾക്ക് ഇവയിൽ ഏതെങ്കിലുമൊന്നോ എല്ലാം തന്നെയോ നിഷേധിക്കപ്പെടുന്നതായി യുനിസെഫ് പുറത്തിറക്കിയ "ദ് സ്റ്റേറ്റ് ഓഫ് ദ് വേൾഡ്സ് ചിൽഡ്രൻ 2025: എൻഡിങ് ചൈൽഡ് പോവർട്ടി' റിപ്പോർട്ടിലുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട പദ്ധതികളിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തി പ്രതിസന്ധി മറികടക്കണമെന്നു യുനിസെഫ് ഇന്ത്യ പ്രതിനിധി സിന്തിയ മെക്കഫ്രൈ പറഞ്ഞു.
