നവംബറിൽ കയ്യിലെത്തുന്നത് 3,600 രൂപ ; ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു


തിരുവനന്തപുരം :- 1,600 രൂപയിൽ നിന്ന് 2,000 രൂപയാക്കി വർധിപ്പിച്ച ശേഷമുള്ള ആദ്യ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഈ മാസത്തെ 2,000 രൂപയും ഒരു മാസത്തെ കുടിശികയായ 1,600 രൂപയും ചേർത്ത് 3,600 രൂപയാണ് പെൻഷൻകാരുടെ കൈകളിലേക്ക് എത്തിത്തുടങ്ങിയത്. ആദ്യ ദിവസമായ ഇന്നലെ കുറച്ചു പേർക്ക്‌ മാത്രമാണ് പെൻഷൻ ലഭിച്ചത്. 

ഈയാഴ്ച തന്നെ വിതരണം പൂർത്തിയാക്കാൻ ധനവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പെൻഷൻ വിതരണത്തിനായി പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി രൂപ പിരിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും പൂർണമായി വിജയിച്ചില്ല. 1,000 കോടിയോളം രൂപ മാത്രമേ പിരിക്കാൻ കഴിഞ്ഞുള്ളൂ. റിസർവ് ബാങ്ക് വഴി 1,500 കോടി രൂപ കടമെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. 3,600 രൂപ വിതരണം ചെയ്യുന്നതോടെ ഇതുവരെയുള്ള പെൻഷൻ കുടിശിക മുഴുവൻ സർക്കാർ കൊടുത്തുതീർക്കും.

Previous Post Next Post