കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിൻ്റെ നേതൃത്വത്തിൽ വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന് പുസ്തക തണൽ എന്ന പ്രൊജക്റ്റിന്റെ ഭാഗമായി പുസ്തകങ്ങൾ നൽകി. 600-ൽ പരം പുസ്തകങ്ങളാണ് ശേഖരിച്ച് നൽകിയത്. പുസ്തകൾ വായനശാല പ്രവർത്തകർക്ക് കൈമാറിക്കൊണ്ട് സ്കൂളിൽ പ്രിൻസിപ്പാൾ പ്രസന്നകുമാരി ഒ.സി ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റൻ്റ് എ രമേശൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡണ്ട് പി.വിനോദ്, മുൻ NSS PAC മെമ്പർ ബിനോയ്.ഡി എന്നിവർ സംസാരിച്ചു. വായനശാല പ്രവർത്തകരായ എം.കെ ചന്ദ്രൻ, ഷനോജ് പി.കെ, ദീപ പി.കെ, ഉത്തമൻ പി.വി, ശരൺ, മേഘ.കെ, നിവേദ്.വി, NSS യൂണിറ്റ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു. NSS പ്രോഗ്രാം ഓഫീസർ ഷൈബു ജേക്കബ് സ്വാഗതവും NSS ലീഡർ ദേവജ് ഗിരീഷ് നന്ദിയും പറഞ്ഞു.

