കമ്പിൽ :- കമ്പിൽ ടൗണിലെ എ ഐ ക്യാമറ വെട്ടിച്ച് ബൈക്കുകൾ അമിത വേഗതയിൽ പോയി അപകടം ഉണ്ടാക്കുന്ന സാഹചര്യത്തിൽ SDPI കമ്പിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മയ്യിൽ സ്റ്റേഷനിൽ പരാതി നൽകി. ബ്രാഞ്ച് സെക്രട്ടറി മുനീറിന്റെ നേതൃത്വത്തിൽ പരാതി കൈമാറി.
കമ്പിലിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വഴിയിൽ റോഡിന്റെ വലതുഭാഗത്തായാണ് വർഷങ്ങൾക്ക് മുന്നേ ക്യാമറ സ്ഥാപിച്ചത്. സാധാരണയായി കണ്ണൂർ ഭാഗത്തുനിന്നും മയ്യിൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടതുഭാഗത്തൂടെ പോകുന്നതിന് പകരം ക്യാമറയിൽ ദൃശ്യം പതിയാതിരിക്കാൻ വലതുഭാഗത്തൂടെ കടന്നുപോകുന്നത് കാൽനട യാത്രക്കാർക്ക് വലിയ വെല്ലുവിളിയാകുകയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തിലുണ്ടായ സംഭവത്തെ തുടർന്ന് ബൈക്ക് ഇടിച്ച് യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു.
