നാറാത്ത് :- തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാറാത്ത് പഞ്ചായത്തിലെ 5 വാർഡുകളിലെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആറാംപീടികയിൽ നിന്നും പ്രകടനമായി വന്ന പ്രവർത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്.
മണ്ഡലം പ്രസിഡൻ്റ് അബ്ദുള്ള നാറാത്ത്, മണ്ഡലം കമ്മിറ്റി അംഗം മഷുദ് കണ്ണാടിപ്പറമ്പ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റാഫി സി.കെ, സെക്രട്ടറി ഷമീർ പി.പി, നാറാത്ത് ബ്രാഞ്ച് പ്രസിഡണ്ട് സപ്രാജ് പി.പി, ഫർഹാൻ.ബി, WIM മണ്ഡലം വൈസ് പ്രസിഡണ്ട് ജാസ്മിൻ അബ്ദുള്ള, കമ്മിറ്റിയംഗം താഹിറ ശിഹാബ് എന്നിവർ നേതൃത്വം നൽകി.
