SIR ഫോറം പൂരിപ്പിക്കുന്നതിലെ ആശയക്കുഴപ്പം പരിഹരിക്കുക - മുസ്ലീംലീഗ്




കൊളച്ചേരി:- SIR മായി ബന്ധപ്പെട്ട എന്യുമറേഷൻ ഫോറം പൂരിപ്പിക്കുന്നതിലുള്ള ആശയക്കുഴപ്പം പരിഹരിക്കണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. 2025 ൽ വോട്ടർ പട്ടികയിൽ പേരുള്ളവർക്കാണ് എന്യുമറേഷൻ ഫോറം വിതരണം ചെയ്തു പൂരിപ്പിച്ചു വാങ്ങുന്നത്. ഇവർ ഒന്നാം ഭാഗം പൂരിപ്പിച്ചു കഴിഞ്ഞാൽ രണ്ടാം ഭാഗത്തിൽ 2002ൽ അവർക്ക് വോട്ട് ഉണ്ടെങ്കിൽ വിവരം രണ്ടാം ഭാഗത്തിൽ പൂരിപ്പിച്ചാൽ കരട് വോട്ട‍ർ പട്ടികയിൽ അവർ ഇടം നേടും.

എന്നാൽ 2002 ൽ അവർക്ക് വോട്ട് ഇല്ലെങ്കിൽ മൂന്നാം ഭാഗത്തിൽ 2002ൽ വോട്ടാറായ അവരുടെ ബന്ധുവിന്റെ വിവരങ്ങളാണ് നൽകേണ്ടത്. അങ്ങനെ നൽകുന്ന വിവരങ്ങളുടെ പട്ടികയിൽ നാലാമത്തെ കോളത്തിൽ കാണുന്ന 'ബന്ധം' എന്നുള്ളത് ആരുമായുള്ള ബന്ധമാണ്  എഴുതേണ്ടത് എന്നുള്ള കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. മൂന്നാം ഭാഗത്ത് പറയുന്ന 2002ലെ വോട്ടറുടെ ബന്ധമാണോ പറയേണ്ടത്

അതല്ല ഒന്നാം ഭാഗത്തിൽ പറയുന്ന വോട്ടറും മൂന്നാം ഭാഗത്തിൽ പറയുന്ന വോട്ടറും തമ്മിലുള്ള ബന്ധമാണോ പറയേണ്ടത് എന്നുള്ള കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.

ഒരു വിഭാഗം ബി.എൽ.ഓ മാർ മൂന്നാം ഭാഗത്തിലുള്ള വോട്ടറുടെ ബന്ധമാണ് വ്യക്തമാക്കേണ്ടത് എന്ന് പറയുമ്പോൾ മറ്റു ചിലർ  ഒന്നാം ഭാഗത്തിൽ പറഞ്ഞ 2025 ലെ വോട്ടറും മൂന്നാം ഭാഗത്തിൽ 2002ൽ ഉൾപ്പെട്ട വോട്ടറും തമ്മിലുള്ള ബന്ധമാണ് വ്യക്തമാക്കേണ്ടത് എന്നും പറയുന്നു. എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്ന വോട്ടർ 2002 ലെ വോട്ട‍‌ർ പട്ടികയിൽ  ഉൾപ്പെട്ട വോട്ടറുമായി എന്തെങ്കിലും ബന്ധമുണ്ടോ  എന്ന പരിശോധനയാണ് SIR ന്റെ ഭാഗമായി നടക്കുന്നത്. 

അതീവ ഗൗരവകരമായ ഈ പരിശോധനയിൽ പാരമ്പര്യ പിന്തുടർച്ച ബന്ധമാണ് മാപ്പ് ചെയ്യേണ്ടതെങ്കിൽ ഒന്നാം കോളത്തിൽ 2025ൽ  ഉള്ള വോട്ടറും 2002 SIR ൽ ഉൾപ്പെട്ട വോട്ടറും തമ്മിലുള്ള ബന്ധം ആണല്ലോ കണക്ട് ചെയ്യേണ്ടത്, 2002 ഉൾപ്പെട്ട വോട്ടറും അവരുടെ ബന്ധുവും  തമ്മിലുള്ള ബന്ധം കണക്ട് ചെയ്താൽ എങ്ങനെയാണ് 2025 ൽ ഉൾപ്പെട്ട വോട്ടറുടെ ബന്ധുത്വം തെളിയിക്കാൻ സാധിക്കുക എന്നത് വലിയ വെല്ലുവിളിയാകുകയാണ്. തളിപ്പറമ്പ് താലൂക്ക് ഇലക്ഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഇക്കാര്യം ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ 2025 ലെ വോട്ടറും 2002 SIR ൽ ഉൾപ്പെട്ട വോട്ടറും തമ്മിലുള്ള ബന്ധമാണ് പറയേണ്ടത് എന്നാണ് അറിയിച്ചത്. എന്നാൽ പല BLO മാരും ഇത് അംഗീകരിക്കുന്നില്ലെന്നുമുള്ളത് ബുദ്ധിമുട്ടാകുകയാണ്.

SIR ൽ നൽകിയ ഫോറത്തിലും പൂരിപ്പിക്കാൻ BLO മാർക്ക് നൽകിയിട്ടുള്ള നിർദ്ദേശത്തിലും അടങ്ങിയിട്ടുള്ള ആശയക്കുഴപ്പം അടിയന്തരമായി പരിഹരിച്ച് പൗരന്മാരുടെ ആശങ്ക അകറ്റണമെന്ന് തളിപ്പറമ്പ് നിയോജക  മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ അധികാരികളോട് ആവശ്യപ്പെട്ടു.

Previous Post Next Post