മയ്യിൽ:-അന്തരിച്ച ഹോക്കി ഇതിഹാസം ഒളിമ്പ്യൻ മാനുവൽ ഫെഡറിക്കിന്റെ ഓർമകൾക്ക് മുന്നിൽ കൊളച്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. മയ്യിൽ സാംസ് ഹാളിൽ വച്ചു നടന്ന പരിപാടി ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി ഉദ്ഘാടനം ചെയ്തു. ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡന്റ് ധനീഷ്. കെ. വി അധ്യക്ഷത വഹിച്ചു. ലെൻസ്‌ഫെഡ് കണ്ണൂർ നോർത്ത് ഏരിയ ജോയിൻ. സെക്രട്ടറി. മുരളീധരൻ. പി. കെ, കണ്ണൂർ നോർത്ത് ഏരിയ മെമ്പർഷിപ് കൺവീനർ പ്രഭാകരൻ. പി. കെ, ദിലീപൻ. സി. കെ , രജിൻ. പി. രാജ്, ജിജിന. കെ എന്നിവർ സംസാരിച്ചു.പരിപാടിക്ക് കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ഷംന. പി. വി. സ്വാഗതവും, യൂണിറ്റ് ട്രഷറര്‍ നിസാർ. എം നന്ദിയും പറഞ്ഞു.
