തദ്ദേശ തെരഞ്ഞെടുപ്പ് ; കൊളച്ചേരിയിൽ UDF സ്ഥാനാർഥികളുടെ ഒന്നാംഘട്ട പട്ടിക പ്രഖ്യാപിച്ചു


കൊളച്ചേരി : കൊളച്ചേരി ഗ്രാമപഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥികളുടെ ഒന്നാംഘട്ട പട്ടിക പ്രഖ്യാപിച്ചു. വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ഒന്നാംഘട്ട പട്ടിക മുസ്ലിം ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പ്രഖ്യാപനം നടത്തി.

മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ.എം ശിവദാസൻ അധ്യക്ഷത വഹിച്ചു. 

സ്ഥാനാർഥികളും വാർഡുകളും 

പാമ്പുരുത്തി - കെ സി ഫാസില 

കമ്പിൽ - ടി വി ഷമീമ

പന്ന്യങ്കണ്ടി - യു പി സുമയ്യ 

കോടിപ്പോയിൽ - പി വി റഹ്മത്ത് 

പള്ളിപ്പറമ്പ് - ടിന്റു സുനിൽ 

കായച്ചിറ - കെ വി യൂസഫ് 

ചേലേരി - എ പി നൂറുദ്ധീൻ 

നൂഞ്ഞേരി - സി എച്ച് ഹിളർ 

കയ്യങ്കോട് - പി ഫസീല 

കാരയാപ്പ് - കെ കെ ബഷീർ 

ചേലേരി സെൻട്രൽ - ടി വിജേഷ് 

കൊളച്ചേരി പറമ്പ് - ഒ ദിനേശൻ 

പാട്ടയം - പി പി റിസ്‌വാന 

ചെറുക്കുന്ന് - കെ വത്സൻ   

മറ്റ് വാർഡുകളിലെ സ്ഥാനാർഥികളുടെ പേരുകൾ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് പഞ്ചായത്ത്‌ കൺവീനർ മൻസൂർ പാമ്പുരുത്തി അറിയിച്ചു. സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൽ അസീസ്, കൊളച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി.പി സുമേഷ്, ദളിത്‌ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ എന്നിവർ സംസാരിച്ചു. യു ഡി എഫ് പഞ്ചായത്ത്‌ കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതവും ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ നന്ദിയും പറഞ്ഞു. 

Previous Post Next Post