സാംസ്‌കാരിക പ്രവർത്തകൻ ശ്രീധരൻ സംഘമിത്ര ബ്ലോക്ക്‌ പഞ്ചായത്തിലേക്കുള്ള LDF സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു




കൊളച്ചേരി: - എടക്കാട്  ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ സ്ഥാനാർത്ഥിയായി കൊളച്ചേരിയിലെ സാംസ്കാരിക പ്രവർത്തകനും  നാടക കലാകാരനുമായ ശ്രീധരൻ സംഘമിത്ര ജനവിധി തേടുന്നു. 

 സി പി ഐ എം കൊളച്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ശ്രീധരൻ സംഘമിത്ര ഇതിനകം നാൽപതോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഭാരത ഭവൻ പുരസ്കാരമടക്കം ഇതിനകം നൂറു കണക്കിന് പുരസ്കാരങ്ങൾ  ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ച നടൻ   കൂടിയായ ഇദ്ദേഹം  കമ്പിൽ ചെറുക്കുന്ന് സ്വദേശിയാണ്. റിട്ട. ജല അതോറിറ്റി ജീവനക്കാരനാണ് ഇദ്ദേഹം. രാഷ്ട്രീയ, സാംസ്കാരിക, സാന്ത്വന  പരിചരണ രംഗത്തെ നിറ സാന്നിധ്യമായ ഇദ്ദേഹം കമ്പിൽ സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിന്റെ മുന്നണി പ്രവർത്തകനാണ്.


Previous Post Next Post