ചേലേരി :- വളവിൽ ചേലേരി വാർഡ് 15ലെ UDF തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.PKP കോംപ്ലക്സിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ എം കെ സുകുമാരന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു.
മുതിർന്ന കോൺഗ്രസ് നേതാവ് എം അനന്തൻ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട് പ്രേമാനന്ദൻ, മുൻ പ്രസിഡണ്ട് മുരളി മാസ്റ്റർ, കൊളച്ചേരിസർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി രഘുനാഥൻ, എംപി ഹരീന്ദ്രൻ, എംപി സജിത്ത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
സ്ഥാനാർത്ഥികളായ ഷിജിന വി വി, ശ്രീജ, വിദ്യ തുടങ്ങിയവർ സംസാരിച്ചു. എംകെ അശോകൻ, ഷാജി സി എസ്, കലേഷ്കെ, വാമനൻ , ഉണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. നന്ദി അർപ്പിച്ച് വേലായുധൻ പി സംസാരിച്ചു.
