കേരളത്തിൽ നിന്ന് ഇത്തവണ 12,885 പേർക്ക്‌ ഹജ്ജിന് അവസരം


കൊണ്ടോട്ടി :- കേരളത്തിൽ നിന്ന് ഇത്തവണ ഹജ് തീർഥാടനത്തിന് അവസരം ലഭിച്ചവരിൽ കൂടുതൽ പേർ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്ന്. ഹജ് കമ്മിറ്റി മുഖേന 12,885 പേർക്കാണ് ഇത്തവണ സംസ്ഥാനത്തു നിന്ന് അവസരം ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ തീർഥാടകർ റദ്ദാക്കിയാൽ ഏതാനും സീറ്റുകൾ കൂടി കേരളത്തിനു ലഭിക്കുമെന്നാണു പ്രതീക്ഷ.

നിലവിൽ അവസരം ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് : മലപ്പുറം (4200), കോഴിക്കോട് (2025), കണ്ണൂർ (1500), കാസർകോട് (1216), എറണാകുളം (1044), പാലക്കാട് (700), തൃശൂർ (590), കൊല്ലം (440), തിരുവനന്തപുരം (360), ആലപ്പുഴ (251), വയനാട് (235), കോട്ടയം (169), ഇടുക്കി (103), പത്തനംതിട്ട (52).

Previous Post Next Post