ശബരിമല :- പുല്ലുമേട് പാതയിൽ തീർഥാടകരെ കടത്തിവിടുന്ന സമയം കുറച്ചു. സത്രത്തിൽ നിന്നു രാവിലെ 7 മണി മുതൽ ഉച്ചയ്ക്കു 12 മണി വരെ മാത്രമേ തീർഥാടകരെ സന്നിധാനത്തേക്കു പോകാൻ അനുവദിക്കുകയുള്ളു. ഒരു മണിക്ക് സത്രത്തിൽ നിന്നു യാത്രതിരിക്കുന്ന പല സംഘങ്ങളും വൈകുന്നേരം 5 മണിക്ക് മുൻപ് സന്നിധാനത്ത് എത്താതെ വരുന്നതു പതിവാണ്.
പതിനെട്ടാംപടി കയറാനും നെയ്യഭിഷേകത്തിനുമുള്ള നിയ ന്ത്രണങ്ങൾ എല്ലാം പിൻവലിച്ചിട്ടും ഇന്നലെ ദർശനത്തിനു തിരക്കു കുറവായിരുന്നു. ഉച്ചപൂജയും ഹരിവരാസനവും കഴിഞ്ഞു നട അടച്ച ശേഷം തീർഥാടകരെ പടി കയറ്റാതെ നിയന്ത്രിച്ചത് പൂർണമായും പിൻവലിച്ചു. നെയ്യഭിഷേകവും സാധാരണ പോലെ നടന്നു. പതിനെട്ടാംപടി കയറാൻ മിക്കപ്പോഴും സന്നിധാനം വലിയ നടപ്പന്തലിൽ ക്യൂ ഇല്ലായിരുന്നു. വൈകിട്ട് 6 വരെയുള്ള കണക്ക് അനുസരിച്ച് 60,389 പേർ ദർശനം നടത്തി. അതിൽ 8118 പേർ വെർച്വൽ ക്യൂ വഴിയാണ് എത്തിയത്.
ശബരിമലയിൽ ഇന്ന്
നടതുറക്കൽ 3.00
ഗണപതിഹോമം- 3.20
അഭിഷേകം- 3.30 മുതൽ11.00 വരെ
കളഭാഭിഷേകം 11.30
ഉച്ചപ്പൂജ - 12.00
നട അടയ്ക്കൽ 1.00
വൈകിട്ട് നടതുറക്കൽ 3.00
പുഷ്പാഭിഷേകം 6.45
ഹരിവരാസനം 10.50
നട അടയ്ക്കൽ 11.00
