മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കോറളായിയിൽ LDF ന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി.
എൽഡിഎഫ് സ്ഥാനാർഥിയായ യു.കെ അബ്ദുൾ റസാഖിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സ്ഥാപിച്ച ബോർഡുകളാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
