കണ്ണൂർ :- ജില്ലയിൽ തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ഏറ്റെടുത്തത് ബസുകൾ ഉൾപ്പെടെ 1,410 വാഹനങ്ങൾ. 1,110 എണ്ണം മോട്ടോർ വാഹനവകുപ്പും 300 എണ്ണം പോലീസുമാണ് എടുത്തിരിക്കുന്നത്. പോളിങ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനുമായി സ്വകാര്യ ബസുകളാണ് ഉപയോഗിക്കുന്നത്.
കെഎസ്ആർ ടിസി ബസുകൾ ഏറ്റെടുത്തിട്ടില്ല. ദിവസവും കിലോമീറ്ററും അടിസ്ഥാനമാക്കിയാണ് വാടക നിശ്ചയിക്കുന്നത്. നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വാഹനങ്ങളാണ് ഏറ്റെടുത്തവയെല്ലാമെന്ന് ആർടിഒ ഇ.എസ് ഉണ്ണികഷ്ണൻ പറഞ്ഞു.
