ക്രിസ്മസ്, പുതുവത്സര സമ്മാനം ; ഡിസംബറിലെ പെൻഷൻ 15 മുതൽ വിതരണം ചെയ്യും


തിരുവനന്തപുരം :- ക്രിസ്മസ്, പുതുവത്സരാഘോഷത്തിന് ഡിസംബറിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ 15 മുതൽ വിതരണം ചെയ്യും. 63 ലക്ഷത്തിലേറെ പേർക്കും കുടുംബങ്ങൾക്കും കഴിഞ്ഞ മാസം മുതൽ വർധിപ്പിച്ച രണ്ടായിരം രൂപയാണ് ലഭിക്കുക. ഇതിനായി 1055 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാനം മുൻകൂർ അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ 29ന് ചേർന്ന മന്ത്രിസഭയോഗത്തിലാണ് നവംബർ മുതൽ ക്ഷേമപെൻഷൻ രണ്ടായിരം രൂപയാക്കി വർധിപ്പിച്ചത്. രണ്ടായിരവും 1600 കുടിശ്ശികയുമുൾപ്പടെ 3,600 രൂപ നവംബറിൽ നൽകിയിരുന്നു. 


Previous Post Next Post