തിരുവനന്തപുരം :- വിവിധതരം വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്ക് സേവനങ്ങൾ ഉറപ്പാക്കുന്ന മിത്ര 181 ഹെൽപ്‌പ്ലൈൻ വഴി ഇതുവരെ സ്വീകരിച്ചത് 5,66,412 കോളുകൾ. വനിതകൾക്ക് എല്ലാ മേഖലകളിലെയും വിവരാന്വേഷണവും അത്യാവശ്യ സേവനങ്ങളും 24 മണിക്കൂറും ഇതിൽ ലഭ്യമാണ്. 2017ൽ ആണ് ഹെൽപ്ലൈൻ നിലവിൽവന്നത്. 2 ലക്ഷത്തോളം കേസുകളിൽ പൂർണസഹായം എത്തിച്ചു.
കൗൺസലിങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളും ട്രാൻസ്‌ജെൻഡർമാർ ഉൾപ്പെടെയുള്ളവർക്ക് മിത്രയിൽ ലഭിക്കും. മിത്ര 181 ഹെൽപ് ലൈനിലേക്കു വിളിക്കുന്നവർക്ക് പോലീസ്, ആശുപത്രി, ആംബുലൻസ് സേവനങ്ങൾ തുടങ്ങിയ സേവനം ഉറപ്പാക്കും. ശരാശരി 300 കോളുകളാണ് ദിവസേന മിത്ര 181ൽ എത്തുന്നത്. 3 ഷിഫ്റ്റുകളിൽ 12 വനിതകളാണ് സേവനമനുഷ്ഠിക്കുന്നത്.
