കൊച്ചി :- രാജ്യത്തെ കാപ്പി ഉത്പാദനം 2047-ഓടെ ഇര ട്ടിയാക്കാനുള്ള പദ്ധ തിയുമായി കോഫി ബോർഡ്. നിലവിലുള്ള വാർഷിക ഉത്പാദനമായ 3.5 ലക്ഷം ടൺ, ഏഴ് ലക്ഷം ടണ്ണാക്കി ഉയർത്താനാണ് പദ്ധതി. ഇതിൽ 15 ശത മാനവും സ്പെഷ്യാലിറ്റി കാപ്പി ആയിരിക്കും. പദ്ധതിയുടെ ഭാഗമായി പരമ്പരാഗതമായി കാപ്പി കൃഷി ചെയ്യുന്ന മേഖലയ്ക്ക് പുറത്തേക്കും കൃഷി വ്യാപിപ്പിക്കും. ഒഡിഷ, വടക്കുകിഴക്കൻ മേഖലയിൽ ഒരു ലക്ഷം ഹെക്ടറിലായിരിക്കും കൃഷിയിറക്കുക. കൂടുതൽ വൈവിധ്യമുള്ള കാപ്പി വിളകളും ഉത്പാദിപ്പിക്കും. ഇതിനായി സെൻട്രൽ കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിസിആർഐ) പുതിയ മൂന്നിനം കാപ്പി വിളകൾ പുറത്തിറക്കും.
കാപ്പി ഉത്പാദനം ഇരട്ടിയാക്കുന്നത് ലക്ഷ്യം വെച്ചുള്ള പദ്ധതികൾ പ്രാരംഭഘട്ടത്തിലാണെന്നും വിശദമായ നടപടികൾ വരാൻ പോകുന്നേ യുള്ളൂവെന്നും കോഫി ബോർഡിലെ കേരള സർക്കാരിൻ്റെ പ്രതിനിധിയും സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. പദ്ധതിവഴി കാപ്പി ഉത്പാദനത്തിൽ രണ്ടാമതുള്ള കേരളത്തിന് നേട്ടമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്പാദനത്തിനൊപ്പം കാപ്പിയുടെ ആഭ്യന്തര ഉപഭോഗം ഉയർത്താനും കർഷകർക്ക് കൂടുതൽ വില ലഭിക്കാനുമുള്ള പദ്ധതികളാ കും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കാപ്പി ഉത്പാദനം ഉയർത്താനായി കോഫി ബോർഡ് മുന്നിട്ടിറങ്ങുമ്പോൾ കേരളത്തിൽ നേരിടേണ്ടി വരുക ഉത്പാദനക്ഷമതയും ഗുണനിലവാരവും സംബ ന്ധിച്ച പ്രശ്നങ്ങൾ. രാജ്യത്ത് ഏറ്റവും ഉത്പാദനക്ഷമത കുറവുള്ളത് കേരളത്തിലാണെന്ന് മികച്ച ഗുണനിലവാരമുള്ളതും പ്രകൃതി സൗഹൃദവുമായ കാപ്പി ഉത്പാദിപ്പിക്കുന്നതിന് വ്യവസായവകുപ്പിനു കീഴിലുള്ള സംരംഭമായ ക്ലൈമറ്റ് സ്മാർട്ട് കോഫിയുടെ പ്രോജക്ട് ലീഡായ ജി.ബാലഗോ പാൽ പറഞ്ഞു.
സംസ്ഥാനത്ത് കാപ്പികൃഷിയുടെ പ്രധാന കേന്ദ്രമായ വയനാട്ടിൽ നിലവിലുള്ള കാപ്പിയുടെ ഉത്പാദക്ഷമത ഒരു ഹെക്ടറിൽ 800 കിലോഗ്രാം മാത്രമാണ്. കേരളത്തിന്റെ മൊത്തം കണക്കെടുത്താൽ ഇത് ഏതാണ്ട് 1,000 കിലോ (ഒരു ടൺ) യോളമാണ്. അതേസമയം, കാപ്പി ഉത്പാദനത്തിൽ ഒന്നാമതുള്ള കർണാടകയിലെ കുടകിൽ ഹെക്ടറിൽ 1,500 കിലോയോളം കാപ്പി ഉത്പാദിപ്പിക്കുന്നുണ്ട്.
അതിനാൽ ഉത്പാദനം ഉയർത്തുന്നതിനായി പ്രായക്കൂടുതലുള്ള കാപ്പിച്ചെടികൾ മാറ്റിനടുന്നതു മുതൽ മണ്ണിന്റെ അമ്ലത കൃത്യമാക്കുന്നതു വരെയുള്ള കാര്യങ്ങളിൽ ഇടപെടലുണ്ടാകണം. ഉത്പാദനം കൂടുന്നതിനൊപ്പം ഗുണമേന്മയും ഉയർന്നാലേ ചെറുകിട കർഷകർക്ക് മികച്ച വില ലഭിക്കുകയുള്ളൂ. കാപ്പി ഉണക്കുന്ന സമയത്താണ് പ്രധാനമായും ഗുണ മേന്മയിൽ കുറവുവരുന്നത്. അത് പരിഹരിക്കാൻ പൂപ്പൽ പിടിക്കാതെ ഉണക്കിയെടുക്കാനുള്ള സഹായങ്ങളും കർഷകർക്ക് ധനസഹായവും ലഭ്യമാക്കണമെന്നും ജി.ബാലഗോപാൽ കൂട്ടിച്ചേർത്തു.
