പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ മണ്ഡലകാല നടയരി പൂജയുടെ സമാപന ദിനമായ ഡിസംബർ 25 ന് പൊങ്കാല സമർപ്പണവും അടിയന്തിരവും നടക്കും. രാവിലെ 8 മണിക്ക് നടതുറക്കൽ 9 മണിക്ക് പണ്ടാര അടുപ്പിൽ ക്ഷേത്ര എംബ്രോൻ അഗ്‌നി പകരുന്നതോടെ പൊങ്കാല സമർപ്പണത്തിന് തുടക്കമാകുന്നു. പണ്ടാര അടുപ്പിൽ നിന്നു ക്ഷേത്ര ഭാരവാഹികളും ഊരാളന്മാരും ചേർന്ന് പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകരും.
നിവേദ്യാതി പൂജകൾ ശ്രീ കൂറുമ്പ പുതിയ ഭഗവതി, ദണ്ഡൻ ഘണ്ഠകർണ്ണൻ, വിഷ്‌ണുമൂർത്തി, വീരൻ എന്നിവരുടെ പൂജകൾ. പൂജയ്ക്ക് ശേഷം മൂവരുടെയും തിരുനർത്തനം. നർത്തനത്തിന് ശേഷം കനക രത്‌ന സമർപ്പിക്കുന്നു. ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദ സദ്യ. 4.30 ന് പണ്ടാരപ്പുരയിൽ തിരുവായുധം തിരിച്ച് എഴുന്നള്ളിക്കുന്നത്തോടെ മണ്ഡലകാല നടയരി പൂജയ്ക്ക് സമാപനമാകും.
